അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ തിരുന്നാള്‍ ഇന്ന് സമാപിക്കും

അടിമാലി: അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നാല്‍പ്പത്തിരണ്ടാമത് പെരുന്നാളും അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാളും ഇന്ന് സമാപിക്കും. കഴിഞ്ഞ മാസം 28നായിരുന്നു അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നാല്‍പ്പത്തിരണ്ടാമത് പെരുന്നാളിനും അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാളിനും തുടക്കം കുറിച്ചത്. തിരുന്നാളിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് പെരുന്നാള്‍ പ്രദക്ഷിണം നടന്നു.യൂഹോനോന്‍ മാര്‍ പോളികോര്‍പ്പസ് മെത്രാപ്പോലീത്ത സന്ധ്യാനമസ്ക്കാരത്തിന് ശേഷം തിരുന്നാള്‍ സന്ദേശം നല്കി.തിരുന്നാള്‍ ഇന്ന് സമാപിക്കും.അവസാന ദിവസമായ ഇന്ന് പ്രദക്ഷിണവും ആശിര്‍വാദവും നേര്‍ച്ചയും നടക്കും.ശേഷം ഇട്ടൂപ്പ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണവും അനുമോദന ചടങ്ങും ക്രമീകരിച്ചിട്ടുണ്ട്.ഇടവക വികാരി ഫാ.അജിത്ത് ജോസഫ് പുതുപ്പറമ്പില്‍, ട്രസ്റ്റി ജോണി എം പി, ജിന്ജോ ജോണ്‍, ജോമോന് പി എം എന്നിവരുടെ നേതൃത്വത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.



