KeralaLatest NewsLocal news
ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധി; ഇടതുപക്ഷം കള്ളപ്രചാരണം നടത്തുന്നുവെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി

ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം കള്ളപ്രചാരണം നടത്തുകയാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള വീഴ്ച്ച മറച്ചുവയ്ക്കാവുന്നതല്ല.വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ പൂര്‍ണ്ണമായി അടിച്ചമര്‍ത്തി ഇല്ലാതാക്കാമെന്ന അഹങ്കാരത്തിന്റെ ഭാഷയിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നത്.വിമര്‍ശനങ്ങള്‍ക്കെതിരെ അസഹിഷ്ണത പുലര്‍ത്തിയുള്ള ഭീഷണിയുടെ സ്വരം ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന കാര്യമല്ലെന്നും എം പി അടിമാലിയില്‍ വ്യക്തമാക്കി.