ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ടു മർദ്ദിച്ചു

ഇടുക്കി അണക്കര മേൽ വാഴവീടിന് സമീപം ഗാർഹിക ഗ്യാസ് കരിചന്ത വില്പന നടത്തുന്നവർ ഭാരത് ഗ്യാസിന്റെ രണ്ട് സ്റ്റാഫുകളെ ആക്രമിക്കുകയും പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിക്കിടുകയും ചെയ്തു. അതിഥി തൊഴിലാളികളായുള്ള ആളുകൾക്ക് ഗ്യാസ് കണക്ഷൻ നേരിട്ട് എത്തിക്കുന്നതിന് കട്ടപ്പന ഗ്യാസ് ഏജൻസിയിൽ നിന്നും തൊഴിലാളികളുടെ അടുത്തേക്ക് എത്തിയ ഗ്യാസ് ഏജൻസി ഏജന്റ്മാരായ ജിസ്മോൻ സണ്ണി, പ്രതീക്ഷ എന്നിവർക്കാണ് മർദ്ദനമേറ്റത് ഇതിൽ ജിസ്മോനെ ഉത്തരേന്ത്യൻ മോഡലിൽ കയർ ഉപയോഗിച്ച് കെട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തു.
ഇതോടൊപ്പം തന്നെ പ്രതീക്ഷയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മർദ്ദിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ഒന്നര പവന്റെ മാല വലിച്ചുപോട്ടിക്കുകയും കയ്യും കാലും തല്ലിയൊടിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു…
സംഭവത്തിൽ കുമളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ മേൽ വാഴവീട് സ്വദേശികളായ പാൽപ്പാണ്ടി ഇവരുടെ മകൻ അശോകൻ പാൽപ്പാണ്ടിയുടെ ഭാര്യ കൂടാതെ രണ്ട് അതിഥി തൊഴിലാളികൾ എന്നിവരെയും ഇന്ന് വെളുപ്പിന് നാലുമണിയോടുകൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്തുമുറി സ്വദേശിയായ ഗ്യാസ് ഏജന്റ് പ്രതീക്ഷയുടെ പരാതിയിലാണ് പോലീസ് കേസെടുത്തു എഫ്ഐആർ തയ്യാറാക്കിയിട്ടുള്ളത്. മർദ്ദനമേറ്റ ഇരുവരും കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.