KeralaLatest NewsLocal news
വണ്ടിപെരിയാറിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറായിക്കൊണ്ടിരുന്ന വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : വണ്ടിപെരിയാർ മൌണ്ട് എ കെ ജി കോളനിയിൽ താമസിക്കുന്ന അനറ്റ് (18) ആണ് മരിച്ചത്. ഇന്നലെ (02/10/25) വൈകുന്നേരം 4 മണിയോടെ അനറ്റിന്റെ വീടിന്റെ വെളിയിൽ വിരിച്ചിട്ടിരുന്ന തുണി മഴയ്ക്ക് മുന്നേ എടുക്കാൻ അയൽവാസികൾ വിളിച്ചപ്പോൾ മറുപടിയൊന്നും ലഭിക്കാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സമീപവാസികൾ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറി അനറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ് അയ്യനാർ, മാതാവ് ബിൻസി എന്നിവർ ആണ്.
മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.
സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും……..