KeralaLatest NewsLocal news

ദേവികുളത്ത് ചരസ്സുമായി ഒരാൾ പിടിയിലായി

മൂന്നാർ: ദേവികുളത്ത് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 3.640 ഗ്രാം ചരസ്സ് കൈവശം സൂക്ഷിച്ചിരുന്നതായി കണ്ടതിനെ തുടർന്ന് തൃശൂർ, ചാലക്കുടി, കൂവക്കാട്ടുക്കുന്ന്, പൊക്കാടൻ വീട്ടിൽ ശ്രീകാന്തൻ (47) അറസ്റ്റിലായി.
ദേവികുളം പോലീസ് ഇൻസ്‌പെക്ടർ നോബിൾ പി ജെ യുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സന്തോഷ് ലാൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിജുമോൻ, സിവിൽ പോലീസ് ഓഫീസർ അഫ്സൽ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


ജില്ലയിലുടെനീളം നിരന്തര പരിശോധനകൾ ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടികൾ തുടരുകയും ചെയ്യുന്നതാണെന്ന് പോലീസ് അറിയിച്ചു.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കാവുന്നതാണ്. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!