KeralaLatest NewsLocal news
കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപ്പിടിച്ചു: മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം.

ഇടുക്കി: ചെന്നൈ സ്വദേശികളായ യുവാക്കളാണ് തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞതിന് ശേഷം കത്തിനശിക്കുകയായിരുന്നു.
പിൻസീറ്റിലിരുന്ന ഷംസുദ്ദീൻ, റിഷി, മോഹൻ എന്നിവരാണ് മരിച്ചത്. ദീപക്, അബ്ദുൾ അസീസ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.