
രാജാക്കാട് :ബൈസൺവാലി പഴയ ബീവറേജിന് അടുത്ത് ഉള്ള തോട്ടിൽ ആണ്
അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ കുളിയ്ക്കുവാൻ എത്തിയ ഒരു സ്ത്രീ യാണ് മൃതദേഹം ആദ്യം കണ്ടത്.
തോട്ടിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ആണ് മൃതദേഹം.
കയ്യിലും കാലുകളിലുമെല്ലാം മുറിവുകൾ ഉണ്ട്. അന്യസംസ്ഥാന തൊഴിലാളി ആണെന്നാണ് നിഗമനം. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.