KeralaLatest NewsLocal news
ശബരിമല സ്വര്‍ണ്ണപാളി വിവാദം; സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രതിപക്ഷനേതാവ്

അടിമാലി: ശബരിമല സ്വര്‍ണ്ണപാളി വിവാദത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ കടുത്തവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും സ്വര്‍ണ്ണപാളി വിഷയത്തില്‍ കൃത്യമായ പങ്കുണ്ടെന്ന് വി ഡി സതീശന് അടിമാലിയില്‍ പറഞ്ഞു. കളവ് നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. അത് ഞെട്ടിക്കുന്ന കാര്യമാണ്.
ശബരിമലയിലെ അയപ്പവിഗ്രഹത്തെ പോലും ഇത്തരക്കാരില്‍ നിന്നും സംരക്ഷിക്കേണ്ടുന്ന സ്ഥിതിയിലാണ്. അടിയന്തിരമായി സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് അടിമാലിയില്‍ ആവശ്യപ്പെട്ടു.



