
പീരുമേട്: കഞ്ചാവുമായി യുവാക്കളെ പിടികൂടി. റാണികോവിൽ പുതുവൽ അയ്യപ്പവിലാസം മുത്തു കുമാർ (22), ആൽബിൻ (23) എന്നിവരെയാണ് പീരുമേട് പൊലീസ് പിടികൂടിയത്.
അഞ്ച് പ്ലാസ്റ്റിക്ക് സിപ്പ് കവറുകളിലായി 17.20 ഗ്രാം കഞ്ചാവും, മോട്ടോർ സൈക്കിളിന്റെ ഡിക്കിയിൽ നിന്നും 13.23 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് വിറ്റ് കിട്ടിയ 5450 രൂപയും പൊലീസ് കണ്ടെത്തി. തോട്ടം മേഖലയിൽ യുവാക്കൾക്ക് കഞ്ചാവ് എത്തിക്കുന്ന വരെയാണ് പിടികൂടിയത്.
അന്വേഷണസംഘത്തിൽ പീരുമേട് എസ്.എച്ച്.ഒ ഗോപി ചന്ദ്, എ.എസ്.ഐ. സിന്ധു ഗോപാലൻ, സി.പി.ഒ.ജോഷി, അന്നെ മെതി, ഇടുക്കി എസ്പിയുടെ ഡാൻ സാഫ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു.