
അടിമാലി: അടിമാലി വാളറ അഞ്ചാംമൈല്‍ കുടിയില്‍ ആദിവാസി യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി. അഞ്ചാംമൈല്‍കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജലജയുടെ ഭര്‍ത്താവ് ബാലകൃഷ്ണനെ അടിമാലി പോലീസ് കസ്റ്റഡിയില്‍ എടുത്തു.ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട ജലജ. മറ്റൊരാളുടെ പക്കല്‍ നിന്നും കടം വാങ്ങിയ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജലജയും ബാലകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു.

തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ബാലകൃഷ്ണന്‍ ജലജയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയില്‍ എടുത്തി.
ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ജലജയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഫോറെന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു.