CrimeKeralaLatest NewsLocal news
പൊന്മുടി ജലാശയത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി: വെള്ളത്തൂവൽ പോലീസ് മേൽനടപടികൾ സ്വികരിച്ചു.

ഇടുക്കി : രണ്ട് മാസം പഴക്കമുള്ള പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. പൊന്മുടി കൊമ്പൊടിഞ്ഞാൽ ഭാഗത്ത് ജലാശയത്തിന്റെ കരയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ജലാശയത്തിലെ വെള്ളം താഴ്ന്നപ്പോൾ ആണ് അസ്ഥികൂടം ദൃശ്യമായത്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളത്തൂവൽ പോലീസ് മേൽനടപടികൾ സ്വികരിച്ചു. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം അസ്ഥികൂടം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും