
അടിമാലി: വെള്ളത്തൂവല്‍ ടൗണില്‍ വാഹനാപകടം. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു വാഹനാപകടം സംഭവിച്ചത്. രാജാക്കാട് ഭാഗത്ത് നിന്നും അടിമാലിക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ നിന്നും വെള്ളത്തൂവല്‍ ടൗണിലേക്ക് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് അപകടത്തില്‍പെട്ടത്. പിക്കപ്പ് ലോറി സ്വകാര്യബസിലിടിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. വെള്ളത്തൂവല്‍ ടൗണില്‍ വളവോടു കൂടിയ ഭാഗത്താണ് അപകടം നടന്നത്. ഇറക്കവും വളവും നിറഞ്ഞ ഈ ഭാഗത്ത് പലപ്പോഴും വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയുണ്ട്.