
മൂന്നാര്‍: മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പക്ക് ക്യാരറ്റും പൈനാപ്പിളും ചോളവും ഒന്നുമല്ല ഇപ്പോള്‍ പ്രിയം. ഭക്ഷണക്രമം പതിയെ മാറ്റി പിടിച്ചിരിക്കുകയാണ് പടയപ്പ. ഇതോടെ വലിയ ആശങ്കയിലാണ് മൂന്നാര്‍ മേഖലയിലെ വഴിയോരക്കച്ചവടക്കാര്‍. കഴിഞ്ഞദിവസം രാത്രി പെരിയവാര പാലത്തിന് സമീപമുള്ള നാല് കടകളാണ് പടയപ്പ തകര്‍ത്തത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ബ്രഡും ബണ്ണും നൂഡില്‍സും ബിസ്‌കറ്റും എല്ലാം അകത്താക്കി.
പെരിയവാരയിലെ വഴിയോര കടകളില്‍ മുന്‍പ് പൈനാപ്പിള്‍, ചോളം, ഓറഞ്ച്, ക്യാരറ്റ് തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ആയിരുന്നു സഞ്ചാരികള്‍ക്ക് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നത്. പടയപ്പ ഇവിടെ സ്ഥിരമായി എത്തി കടകള്‍ തകര്‍ത്തു പഴങ്ങള്‍ അകത്താക്കുന്നതോടെയാണ് കച്ചവടക്കാര്‍ വില്‍പന സാധനങ്ങള്‍ മാറ്റിപ്പിടിച്ചത്. പടയപ്പ ബേക്കറി സാധനങ്ങള്‍ തിന്നു തുടങ്ങിയതോടെ ആശങ്കയില്‍ ആയിരിക്കുകയാണ് വഴിയോര കച്ചവടക്കാര്‍.