KeralaLatest NewsLocal news
നെല്ലിമറ്റത്ത് ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന മുരിക്കും തൊട്ടി നിവാസികളുടെ ആൾട്ടോ കാറിലേക്ക് ഇടിച്ച് കയറി

നെല്ലിമറ്റത്ത് ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ആൾട്ടോ കാറിലേക്ക് ഇടിച്ച് കയറി അപകടം. ആൾട്ടോക്കാർ ഇടിയുടെ ആഘാതത്തിൽ നടുറോഡിൽ കറങ്ങി നിന്നു.യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല.. ശനിയാഴ്ച ( 6-9 -2025 ) രാത്രി 8.45 ഓടെ നെല്ലിമറ്റം ടാക്സി സ്റ്റാൻ്റിന് സമീപമാണ് അപകടം നടന്നത്. പൂപ്പാറ മുരിക്കും തൊട്ടി നിവാസികൾ സഞ്ചരിച്ച ആൾട്ടോ കാറിലേക്കാണ് മുവാറ്റുപുഴയിൽ നിന്നും അടിമാലിയിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്