
കേരള നിയമനിർമ്മാണ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറാൻ പോകുന്ന ഏക കിടപ്പാട സംരക്ഷണ ബിൽ നിയമസഭ പാസാക്കി. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ അതിജീവനത്തിനായി എടുക്കുന്ന വായ്പകൾ അവരുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിസന്ധികൾ മൂലം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ജപ്തി ഒഴിവാക്കുന്നതിന് സഹായകമായ ബില്ലാണിത്. കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കൂടിയാണ് ഈ ബിൽ.
.എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുനിർത്തി കൊണ്ടുള്ള എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ വികസന കാഴ്ചപ്പാടിനെ അടിവരയിടുന്നതാണ് ഇന്നലെ പാസാക്കിയ ഏക കിടപ്പാട സംരക്ഷണ ബിൽ.