KeralaLatest NewsLocal news
ഓട്ടത്തിനിടയിൽ സ്വകാര്യ ബസിൻ്റെ ടയർപൊട്ടി അപകടം: നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തെ കലുങ്കിലിടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.

അടിമാലി : ഇരുട്ടുകാനം ആനച്ചാൽ റോഡിൽ അമ്പഴച്ചാലിന് സമീപം വച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്. അടിമാലിയിൽ നിന്നും യാത്രക്കാരുമായി സ്വകാര്യ ബസ് മൂന്നാറിലേക്ക് പോകുകയായിരുന്നു. അമ്പഴച്ചാലിൽ എത്തിയതോടെ ബസിൻ്റെ ടയർ ഓട്ടത്തിനിടയിൽ അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു. ബസിൻ്റെ മുൻഭാഗത്തെ ടയറുകളിൽ ഒന്നാണ് പൊട്ടിയത്. അപ്രതീക്ഷിതമായി ടയർ പൊട്ടിയതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കലുങ്കിലിടിച്ച് നിന്നു. വാഹനം പാതയോരത്തു നിന്നും താഴേക്ക് പതിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. കലുങ്കിലിടിച്ചതിനെ തുടർന്ന് ബസിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.