Education and careerKeralaLatest NewsLocal news

വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടുക്കി രൂപത വീണ്ടും രംഗത്ത്

വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടുക്കി രൂപത രം​ഗത്തെത്തി. സിവി രാമൻ ഉപന്യാസ മത്സരവും മാഗസിൻ മത്സരവും ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിമ‍‍ർശനം. നടപടി വിദ്യാഭ്യാസമന്ത്രിയുടെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനങ്ങളുടെ തുടർച്ചയാണെന്നും ഞായറാഴ്ച ദിവസങ്ങളിൽ മത്സരങ്ങൾ നടത്താനുള്ള നീക്കം വിദ്യാഭ്യാസ വകുപ്പ് പിൻവലിയ്ക്കണമെന്നും ഇടുക്കി രൂപത ആവിശ്യപ്പെട്ടു. ഒക്ടോബർ 12, 11 തിയതികളിലായാണ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സിവി രാമൻ ഉപന്യാസ മത്സരവും മാഗസിൻ മത്സരവും നിശ്ചയിച്ചിരിക്കുന്നത്. ക്രൈസ്തവർ വിശുദ്ധമായി കരുതുന്ന ദിവസമാണ് ഞായറാഴ്ചയെന്നും മതപഠനത്തിനായി മാറ്റിവെച്ചിരിക്കുന്ന ദിവസം മത്സരങ്ങൾ നടത്തണമെന്ന പിടിവാശി ദുരുദ്ദേശപരമാണെന്നും ഇടുക്കി രൂപത വാ‍ർത്താകുറിപ്പിൽ പറ‍ഞ്ഞു. എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിലും വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടുക്കി രൂപത രം​ഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!