
മൂന്നാർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണ ത്തിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. വളരെ മാരകമായിട്ടാണ് പ്രേദേശ വാസികൾ പലതും കാരണമായി പറഞ്ഞു വിനോദ സഞ്ചരികൾക്കു നേരെ അക്രമം അഴിച്ചു വിടുന്നത്. പോലീസ് ഇ സംഭവത്തിൽ ചിലരെ അറസ്റ് ചെയുകയും ചെയ്ത്തിരുന്നു. അതിനാൽ തന്നെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയണ്. കഴിഞ്ഞ ദിവസം മൂന്നാറിലെ ഇക്കാ നഗറിൽ വിനോദസഞ്ചാരികൾക്ക് നേരെ അക്രമം നടക്കന്നതിനാൽ പ്രദേശം 24 മണിക്കൂറും ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാണ്.മൂന്നാർ പോലീസ്. വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തെ ആക്രമിച്ച പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുകയും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തത്.
സംഭവത്തിൽ ഉൾപ്പെട്ട പ്രതിയെ ഉടൻ പിടികൂടുന്നതിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഷാഡോ പോലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തിയത്.
കൂടാതെ, തുടർനടപടികളുടെ ഭാഗമായി പ്രദേശത്തെ ഡ്രൈവേഴ്‌സ് യൂണിയൻ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും പോലീസ് ബോധവൽക്കരണം നൽകി. വിനോദസഞ്ചാരികളോടുള്ള സമീപനം മെച്ചപ്പെടുത്താനും സന്ദർശകരെത്തുന്ന സ്ഥലങ്ങളിൽ മാന്യമായ പെരുമാറ്റം ഉറപ്പാക്കാനുമാണ് പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നാറിന്റെ ടൂറിസത്തിന് പ്രേദേശവാസികളുടെ ഈ പ്രവർത്തനങ്ങൾ മങ്ങൽ ഏൽപ്പിക്കുമെന്നും അതിനാൽ തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനാവില്ലെന്നും പോലീസ് പറഞ്ഞു.