
നെടുംങ്കണ്ടം :നെടുംങ്കണ്ടത്ത് ഏലയ്ക്ക മോഷ്ടാക്കൾ പിടിയിൽ. മൂന്നു പേരാണ് പിടിയിൽ ആയത്. പാറത്തോട് വില്ലേജിൽ മാവടി അശോകവനം ഭാഗത്തുള്ള മൂന്നേക്കർ ഏലത്തോട്ടത്തിൽ നിന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ മോഷണമാണ് പ്രതികൾ നടത്തിയത്. ബുധനാഴ്‌ച രാത്രി 9.30ഓടെയാണ് ഇവർ മോഷണം നടത്തിയത്. മാവടി ഉപ്പൂറ്റിൽ സാബു തോമസിന്റെ തോട്ടത്തിൽനിന്ന് ഏലയ്ക്ക ശരം സഹിതമാണ് പ്രതികൾ വെട്ടിക്കൊണ്ട് പോയത്. മാവടി മുളകുപാറയിൽ വിഷ്‌ണു (30), ജയകുമാ ർ (31), മുരുകേശൻ (34) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദ്യശ്യങ്ങളിൽനിന്ന് ഇവർ ഏലക്കായുമായി ബൈക്കിൽ പോകുന്നത് കണ്ടതിനെത്തുടർന്ന് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഏലക്കാ കഴിഞ്ഞ ദിവസം മുള്ളരിക്കുടിയിലുള്ള ഏലം സ്റ്റോറിൽ വില്‌പന നടത്തിയതായും കണ്ടെത്തി.