കുടുംബത്തെ അര്‍ധരാത്രി ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

മൂന്നാര്‍: മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തെ അര്‍ധരാത്രി ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലതണ്ണി സ്വദേശി ദീപക് രാജനെയാണ് മൂന്നാര്‍ പോലീസ് പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
മൂന്നാര്‍ എസ്എച്ച്ഒ ജെ ബിനോദ് കുമാര്‍, എസ്‌ഐ കെ.പി.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദീപക് രാജനെ അറസ്റ്റ് ചെയ്തത്. പ്രതി ടൗണിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറും ഗൈഡുമാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30 നാണ് മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ തൃക്കാക്കര സ്വദേശികളായ കുടുംബത്തിന് മര്‍ദനമേറ്റത്. രാത്രി ടൗണിലെത്തിയ ഇവര്‍ താമസിക്കാന്‍ മുറി അന്വേഷിച്ച് നടക്കുന്നതിനിടയില്‍ ടൗണിലെ ഗൈഡുമാരിലൊരാള്‍ ഇവരെ മുറി കാണിക്കുവാനായി കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ മുറി ഇഷ്ടപ്പെടാതെ ഇവര്‍ ടൗണിലേക്കു മടങ്ങി. ടൗണിലെത്തിയ ഇവര്‍ പാതയോരത്ത് വാഹനം നിര്‍ത്തിയെന്നാരോപിച്ച് മുറി കാണിക്കാന്‍ കൊണ്ടു പോയ യുവാവിന്റെ സംഘത്തിലുണ്ടായിരുന്ന ദീപക് കുടുംബവുമായി വാക്കുതര്‍ക്കമുണ്ടാക്കി.
ഇതോടെ ഇവിടെ നിന്നു മടങ്ങിയ കുടുംബം പഴയ മൂന്നാര്‍ സിഎസ്‌ഐ പാലത്തിനു സമീപം വാഹനം നിര്‍ത്തി. പിന്നാലെ വാഹനത്തിലെത്തിയ ദീപക് വീണ്ടും ഇവരുമായി വാക്കു തര്‍ക്കമുണ്ടാക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദനമേറ്റ സഞ്ചാരികള്‍ ആശുപത്രിയില്‍ ചികിത്സ തേടി യിരുന്നു. സംഭവത്തില്‍ പ്രതി സഞ്ചരിച്ചിരുന്ന രൂപമാറ്റം വരു ത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു