KeralaLatest NewsLocal news
നവംബര്‍ 1ഓടു കൂടി അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറാന്‍ പോകുന്നു; മന്ത്രി റോഷി അഗസ്റ്റിന്‍

അടിമാലി: വരുന്ന നവംബര്‍ 1ഓടു കൂടി അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളത്തില്‍ ഇതിനോടകം വലിയ മാറ്റങ്ങള്‍ സംഭവിച്ച് കഴിഞ്ഞു.കേരളം ഒരു മാത്യകയായി മാറുകയാണെന്നും മന്ത്രി മാങ്കുളത്ത് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സില്‍ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കി.