
അടിമാലി: അടിമാലി എസ് എന്‍ ഡി പി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കരിയര്‍ ഇന്നവേറ്റീവ് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു. വി എച്ച് എസ് ഇ തൃശ്ശൂര്‍ മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അജി എം എസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉദ്ഘാടന ചടങ്ങില്‍ കരിയര്‍ ഗൈഡന്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍ ബിനു സി നായര്‍, കരിയര്‍ മാസ്റ്റര്‍ പുഷ്പത എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തിന് ശേഷം ഡോക്ടര്‍ സാബു കേരളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയം സംബന്ധിച്ച് ക്ലാസ് നയിച്ചു.