
അടിമാലി: ഇരുമ്പുപാലത്തിന് സമീപം മധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ വെട്ടിക്കല്‍ വീട്ടില്‍ ഷിബുവാണ്(49) മരിച്ചത്. വീടിന് സമീപം കൃഷിയിടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.ഷിബു അപസ്മാര രോഗിയായിരുന്നെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദേശിയപാതക്ക് സമീപമായിരുന്നു മൃതദേഹം കണ്ടത്.
മൃതദേഹം കിടക്കുന്നത് ഇതുവഴി പോയവരുടെ ശ്രദ്ധയില്‍പ്പെടുകയും വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. മരിച്ച ഷിബു വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നതെന്നും ഇയാള്‍ അപസ്മാര രോഗിയായിരുന്നുവെന്നുമാണ് പോലീസ് നല്കുന്ന വിവരം. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി പോലീസ് മൃതദേഹം തുടര്‍നടപടികള്‍ക്കായി മാറ്റി.