
സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്. ഒരു പവന്‍ സ്വര്‍ണവില 92000 രൂപയ്ക്കരികെയെത്തി. പവന് ഇന്ന് 240 രൂപ കൂടിയതോടെ സ്വര്‍ണവില 91960 രൂപയാകുകയായിരുന്നു. ഗ്രാമിന് 30 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11495 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (record gold rate kerala october 13)
ചൈനയ്ക്ക് 100 ശതമാനം അധികം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില കുതിച്ചുയരുകയാണ്