KeralaLatest NewsLocal news
ബി ജെ പി പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍

അടിമാലി: പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലേക്ക് നടന്ന ബി ജെ പി പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബി ജെ പി മുമ്പോട്ട് വച്ചിട്ടുള്ളതെന്നും തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ബി ജെ പി പ്രാദേശിക നേതാവിന്റെ വ്യക്തി താല്പര്യത്തിന് വഴങ്ങാതെ വന്നതിലുള്ള നീരസമാണ് പ്രതിഷേധ സമരത്തിന് പിന്നിലെന്നും വി ജി പ്രതീഷ് കുമാര്‍ ആരോപിച്ചു.
സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നാലേമുക്കാല്‍ വര്‍ഷം കൊണ്ട് പഞ്ചായത്തില്‍ നടന്നിട്ടുള്ളതെന്നും കുപ്രചാരണങ്ങളെ ജനം തള്ളികളയുമെന്നും പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.