
അടിമാലി: രാജ്യസഭാ എം പി ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് അടിമാലി പൊളിഞ്ഞപാലത്ത് അംഗന്‍വാടി കെട്ടിടം പണി കഴിപ്പിച്ചിട്ടുള്ളത്. ആധുനിക നിലവാരത്തിലാണ് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അംഗന്‍വാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ആര്‍ രഞ്ജിത, റൂബി സജി, മേരി തോമസ്, ശിശു വികസന പ്രോഗ്രാം ഓഫീസര്‍ എം.യു ജമീല, സൂപ്പര്‍വൈസര്‍ സീനത്ത് കെ.കെ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.