
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷികവും ഐ എസ് ഒ പ്രഖ്യാപനവും നടന്നു. അടിമാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ കീഴില്‍ 420 അയല്‍കൂട്ടങ്ങളിലായി അയ്യായിരത്തിലധികം അംഗങ്ങളാണ് ഉള്ളത്. വാര്‍ഷികാഘോഷത്തിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങള്‍ അണിനിരന്ന റാലി നടന്നു. അഡ്വ. എ രാജ എം എല്‍ എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഐ എസ് ഒ പ്രഖ്യാപനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റിഥം വനിത ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നു.മികച്ച അയല്‍ക്കൂട്ടം, മികച്ച എ ഡി എസ് തുടങ്ങി വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു. വിവിധയാളുകളെ ചടങ്ങില്‍ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം കുടുംബശ്രീ സന്ദേശം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജിഷ സന്തോഷ്, സിനി രാജേഷ്, മെമ്പര്‍ സെക്രട്ടറി കൃഷ്ണപ്പിള്ള കെ പി, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ മണികണ്ഡന്‍ എ, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.