ബി ജെ പിയുടെ നേതൃത്വത്തില്‍ പള്ളിവാസലില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

അടിമാലി: പള്ളിവാസല്‍ ചിത്തിരപുരത്ത് റിസോര്‍ട്ടുമായി ബന്ധപ്പെട്ട അനധികൃത നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിച്ചില്‍ ഉണ്ടായി തൊഴിലാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് ബി ജെ പിയുടെ നേതൃത്വത്തില്‍ പള്ളിവാസലില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. രണ്ടാംമൈല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പഞ്ചായത്തോഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന നടന്ന പ്രതിഷേധ ധര്‍ണ്ണ ബി ജെ പി ജില്ലാ പ്രസിഡന്റ് പി പി സാനു ഉദ്ഘാടനം ചെയ്തു.
മണ്ണിടിച്ചിലില്‍ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. ബി ജെ പി പഞ്ചായത്ത് പ്രസിഡന്‍് പി ചാര്‍ളി, ജില്ലാ ജനറല്‍ സെക്രട്ടറി വി ആര്‍ അളഗരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം ബിജുമോന്‍ പി കെ, ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ മോഹനന്‍, ജില്ലാ സെക്രട്ടറി ബി മനോജ് കുമാര്‍, കര്‍ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ എന്‍ മോഹനന്‍, ജില്ലാ സെക്രട്ടറി വിജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബൈജു ബാലകൃഷ്ണന്‍, ശ്രീമുരുകന്‍, എല്‍ദോസ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു