
പീരുമേട് :കെഎസ്ആർടിസി ബസിൽ നിന്നും യാത്രക്കാരൻ തെറിച്ചു വീണു. കല്ലാർ കവലയ്ക്കും മത്തായി കൊക്കായ്ക്കും ഇടയിൽ ആണ് സംഭവം.
ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി പോക്കറ്റിൽ നിന്നും കാശ് എടുക്കുന്നതിന് ഇടയിൽ കമ്പിയിൽ നിന്നും പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഇതേസമയം വാഹനത്തിൽ നിന്നും തെറിച്ചുവീണത് അറിയാതെ കുറച്ചു ദൂരം വാഹനം മുന്നോട്ട് പോവുകയും ചെയ്തു തുടർന്ന് പുറകെ വരികയായിരുന്ന മറ്റൊരു വാഹന യാത്രക്കാർ പരിക്കേറ്റയാളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പാമ്പനാർ സ്വദേശിയാണ് അപകടത്തിൽപെട്ടത്.