
ഇടുക്കി : ചെങ്കര ശങ്കരാഗിരി വളവിൽ ആണ് വീണ്ടും അപകടം നടന്നത്. കട്ടപ്പനയിൽ നിന്ന് വന്ന പിക് ആപ് വാഹനം ആണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വഴിയരികിൽ നിന്നിരുന്ന ഒരു പശുവിന്റെ ദേഹത്തേക്കാണ് വണ്ടി മറിഞ്ഞത്.
പ്രദേശത്ത് നിരന്തരം അപകടം തുടർകഥ ആയിരിക്കുകയാണ് . രണ്ടു മാസം മുൻപ് ഇവിടെ നടന്ന അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.