
ഇടുക്കി വാത്തിക്കുടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്വന്തം മണ്ഡലത്തിൽ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഭൂപതിവ് ചട്ട ഭേതഗതി എന്ന പേരിൽ ജനങ്ങളെ കബളിപ്പിക്കുകയും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന നിലപാടിനും, വാത്തിക്കുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾക്ക് പട്ടയം നൽകാത്തതിലും പ്രതിഷേധിച്ചുകൊണ്ട് ആണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിനോദ് ജോസഫ്, ബ്ലോക്ക് സെക്രട്ടറി ഡിക്ലാർക്ക് സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിതിൻ ജോയ്, കെ എസ് യു ജില്ലാ കമ്മിറ്റിയംഗം അനൽ സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ആൽബറ്റ് റെന്നി എന്നിവരാണ് മുരിക്കാശ്ശേരിക്ക് സമീപം പടമുഖത്ത് വച്ച് മന്ത്രിക്കെതിരെ കരിങ്കൊടിയുയർത്തിയത്.