CrimeKeralaLatest NewsLocal news
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഒരു കോടി രൂപയുടെ വൻ മുക്കുപണ്ട തട്ടിപ്പ്.

ഇടുക്കി അണക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഒരു കോടി രൂപയുടെ വൻ മുക്കുപണ്ട തട്ടിപ്പ്. സ്ഥാപനത്തിലെ കസ്റ്റമർ റിലേഷൻ ഓഫീസർ അണക്കര സ്വദേശി വടക്കേക്കര സാബു എന്ന വർഗീസിനെ (54) വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
അണക്കരയിലെ കടന്തോട്ട് ഫിനാൻസിലാണ് തട്ടിപ്പുനടന്നത്. 9 വർഷമായി സ്ഥാപനത്തിലെ ജീവനക്കാരനാണ് സാബു. 2022 മുതൽ തട്ടിപ്പ് നടന്നു വന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമ നൽകിയ പരാതിയിലാണ് വണ്ടൻമേട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉച്ചയ്ക്കുശേഷം നെടുങ്കകണ്ടം കോടതിയിൽ ഹാജരാക്കുമെന്ന് വണ്ടൻമേട് എസ്ഐ ബിനോയ് എബ്രഹാം പറഞ്ഞു..