ഡോ. കമല്‍ എച്ച് മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് നേര്യമംഗലം സ്വദേശികള്‍ക്ക് ഗാന്ധിദര്‍ശന്‍ പുരസ്‌കാരം

നേര്യമംഗലം: എഴുത്തുകാരനും മനുഷ്യസ്‌നേഹിയുമായ ഡോ. കമല്‍ എച്ച് മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് നേര്യമംഗലം സ്വദേശികള്‍ക്ക് ഗാന്ധി ദര്‍ശന്‍ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം പ്രമുഖന്‍ മീഡിയ കലാ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ ഗാന്ധി ദര്‍ശന്‍ പുരസ്‌കാരമാണ് കമല്‍ എച്ച് മുഹമ്മദിനെ കൂടാതെ സഹോദരങ്ങളായ എലിസബത്ത് ജോയി, ജോജിന്‍ ജോയി എന്നിവര്‍ക്ക് ലഭിച്ചത്. ഐഎംജി ഡയറക്ടര്‍ കെ. ജയകുമാര്‍ ഐ.എ.എസാണ് ഡോ. കമലിന് പുരസ്‌കാരം സമ്മാനിച്ചത്. പ്രമുഖന്‍ മീഡിയ എംഡി സുലൈമാന്‍ ഖനി, സിനിമാനടന്‍ പ്രഫ. അലിയാര്‍, സിനിമ സീരിയല്‍ താരം മനീഷ് കൃഷ്ണ, ത്രിഭാഷാ എഴുത്തുകാരി ജസീന്ത മോറിസ്, സിനിമാ നിര്‍മാതാവ് വിജയന്‍ മുരുക്കുംപുഴ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ പുസ്തകമായ ‘മുള്ളും നുള്ളും’ എന്ന പുസ്തകത്തിന് ഡോ. കമല്‍ എച്ച് മുഹമ്മദ്, സംഗീതം, ചിത്രകല എന്നിവക്ക് എലിസബത്ത് ജോയി, മികച്ച ചിത്രകാരനായി ജോജിന്‍ ജോയി എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഡോ. കമല്‍ എച്ച് മുഹമ്മദ് ഡെയറിംഗ് പ്രിന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകനും മോഹന്‍ജി ഫൗണ്ടേഷന്റെ വെല്‍വിഷറുമാണ്. നാഷണല്‍ എജ്യൂക്കേഷന്‍ ഫോറത്തിന്റെ ദേശീയ കോഡിനേറ്റര്‍, റിലയന്‍സ് ഹോസ്പിറ്റലിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് അസോസിയേറ്റ്, ഐക്യരാഷ്ട്രസഭയുടെ പ്രസ് വകുപ്പിന്റെ സംസ്ഥാന തലവന്‍, മൗറിഷ്യസിലെ വെല്‍മെറ്റ് ട്രിപ്പിന്റെ ഡയറക്ടര്‍ എന്നീ നിലകളിലും ഡോ. കമല്‍ എച്ച് മുഹമ്മദ് പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് ഡോ. കമലിന്റെ മുള്ളും നുള്ളും എന്ന പുസ്തകം സിനിമാ നടന്‍ മധുവിനും, കെ. ജയകുമാറിനും സമ്മാനിച്ചു.
ക്യാപ്ഷന്‍…
ഐഎംജി ഡയറക്ടര്‍ കെ. ജയകുമാര്‍ ഐ.എ.എസ് ഡോ. കമല്‍ എച്ച് മുഹമ്മദിന് പുരസ്‌കാരം സമ്മാനിക്കുന്നു