KeralaLatest NewsLocal news
മുട്ടം ശങ്കരപ്പള്ളിയിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു; വീട്ടമ്മയും കൊച്ചുമകളും മരിച്ചു

ഇടുക്കി : തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ മുട്ടം ശങ്കരപ്പിള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോന്റെ മാതാവ് ആമിന ബീവി, നാലുമാസം പ്രായമായ കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്.
കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത് . നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.