KeralaLatest NewsLocal news
കല്ലർ മാങ്കുളം റോഡിൽ സൊസൈറ്റിപ്പടിക്കു സമീപം പാതയോരത്തെ ഗർത്തത്തിൽ ബൈക്ക് വീണ് യാത്രക്കാരന് പരിക്ക്

കല്ലർ മാങ്കുളം റോഡിൽ സൊസൈറ്റിപ്പടിക്കു സമീപം ഉള്ള പാതയോരത്തെ ഗർത്തത്തിൽ വീണാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടതെ തുടർന്ന് ബൈക്ക് യാത്രികന് പരിക്ക് പറ്റി. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പാതയോരത്ത് ഗർത്തം രൂപപ്പെട്ടത്. പിന്നാലെ രൂപം കൊണ്ട ഗർത്തം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിട്ടും നടപടി ഉണ്ടായില്ല. അതിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനെതിരെ പ്രദേശവാസികൾ ക്കിടയിൽ പ്രതിഷേധം ശക്തമാകുകയാണ്.