KeralaLatest NewsLocal news
വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 2 പേർക്ക് പരിക്ക്

വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാരികാട് ടോപ്പിന് സമീപം എട്ടാം മൈലിൽ ആണ് അപകടമുണ്ടായത്. 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് ആൾതാമസം ഇല്ലാത്ത വീടിന് മുകളിലേക്കാണ് പതിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.