BusinessKerala

സ്വർണവില കുതിക്കുന്നു, വാങ്ങുന്നവർ കിതക്കുന്നു; പവന് ഇന്ന് കൂടിയത് 1,520 രൂപ

സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഈ വർധനവ്. ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ലക്ഷം കടന്നും സ്വർണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. എന്നാൽ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വർണവില

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!