CrimeKeralaLatest NewsLocal news

അന്തർ സംസ്‌ഥാന എം ഡി എം എ വില്പന സംഘത്തിലെ പ്രധാനി അറസ്റ്റിൽ.

വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രാം എം. ഡി എം എ യുമായി മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ സുധീഷ് (28) നെ ആണ്പോ ലീസ് അറസ്റ്റുചെയ്തത്. ബാംഗ്ലൂരിൽ നിന്ന് വില്പനക്കായി എം ഡി എം എ കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഇയാളുടെ വീട്ടിൽ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എം. ഡി എം എ- യുമായി യുവാവിനെ കണ്ടെത്തിയത്.


ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ എം സാബു മാത്യു ഐ പി എസിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് ഇൻസ്പെക്ടർ റ്റി സി മുരുകൻ, സബ് ഇൻസ്പെക്ടർമാരായ ബിജു ബേബി, മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിവിൽ പോലീസ് ഓഫീസർമാരായ അൽബാഷ് , ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്) അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!