
ജില്ലയിൽ ഇന്ന് ചുവപ്പ് ജാഗ്രത. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായതിന് സമാനമായതോ അതിലേറെ നാശം വിതക്കാൻ സാധ്യതയുള്ളതോ ആയ മഴയാണ് പ്രവചിക്കുന്നത്. ഇതേതുടർന്ന് ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്. കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ദുരന്തസാധ്യതയുള്ള മേഖലകളിലെ വിനോദസഞ്ചാരങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രെക്കിങും സാഹസിക വിനോദങ്ങളും നിർത്തിവെച്ചതായി ജില്ലാ കളക്ടർ ഉത്തരവിറക്കി. റെഡ് അലർട്ട് പിൻവലിക്കുന്നതുവരെ മേഖലയിൽ വൈകീട്ട് ഏഴുമണിമുതൽ രാവിലെ ആറുമണി വരെയുള്ള യാത്ര നിരോധിച്ചു. കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഒഴികെയുള്ള എല്ലാവിധ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും കളക്ടർ നിരോധിച്ചു.