CrimeKeralaLatest NewsLocal news

ചീനിക്കുഴി കൊലപാതകം: വിധി ഇന്ന്

സ്വത്ത് തർക്കത്തെ തുടർന്ന് ചീനിക്കുഴിയിൽ മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ബുധനാഴ്ച വിധി പറയും. തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ. ബാൽ ആണ് വിധി പറയുന്നത്.2022 മാർച്ച് 19-ന് ശനിയാഴ്ച പുലച്ചെ 12.30-നാണ് ആലിയക്കുന്നേൽ വീട്ടിൽ ഹമീദ് (79) അരുംകൊല നടത്തിയത്. മകൻ മുഹമ്മദ് ഫൈസൽ (ഷിബു-45), മകന്റെ ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്‌റിൻ (16), അസ്ന (13) എന്നിവരെ ജനൽ വഴി കിടപ്പുമുറിയിലേക്ക് പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി എം. സുനിൽ മഹേശ്വരൻപിള്ള ഹാജരാകും. പ്രോസിക്യൂഷൻ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷൻ 137 ഡോക്യുമെൻറ്സും കോടതിയിൽ ഹാജരാക്കി. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്. അർധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കിടപ്പുമുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടി രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിയുകയായിരുന്നു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണർന്ന് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. നാലു പേരും മുറിക്കുളിൽ വെന്ത് മരണപ്പെടുകയായിരുന്നു. ഹമീദിനെ പോലീസ് സംഭവദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു. നിർണായക സാക്ഷിമൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമേ പ്രതി കുറ്റം സമ്മതിക്കുകകൂടി ചെയ്തതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!