
മൂന്നാര്‍: മൂന്നാറില്‍ കാറില്‍ യുവാവിന്റെ സാഹസിക യാത്ര. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തിലാണ് മൂന്നാറില്‍ യുവാവ് സാഹസിക യാത്ര നടത്തിയത്. മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡിലൂടെയായിരുന്നു യുവാവിന്റെ സഞ്ചാരം. ഓടുന്ന കാറില്‍ ഡോറിന്റെ ചില്ല് താഴ്ത്തി ഡോറില്‍ കയറി ഇരുന്നായിരുന്നു യുവാവ് സാഹസിക യാത്രക്ക് മുതിര്‍ന്നത്.
നിറയെ വളവുകളും വീതി കുറവുമുള്ള റോഡിലൂടെയാണ് യുവാവ് സാഹസികയാത്രക്ക് മുതിര്‍ന്നത്. പിന്നാലെയെത്തിയ വാഹനയാത്രികരാണ് സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിനോദ സഞ്ചാരികളുടെ തിരക്കേറുമ്പോഴെല്ലാം മൂന്നാറിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ വാഹനങ്ങളില്‍ സാഹസിക യാത്ര ആവര്‍ത്തിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
മൂന്നാര്‍ ഗ്യാപ്പ് റോഡിലാണ് കൂടുതലായി വാഹനങ്ങളിലുള്ള സാഹസിക യാത്ര നടക്കുന്നത്. ഇതിനൊപ്പം മൂന്നാറിന്റെ സമീപ പ്രദേശങ്ങളിലും ഇത്തരം പ്രവണത വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്.