Education and careerKeralaLatest NewsLocal news
ഇടുക്കി ജില്ലാതല തൊഴില്‍മേള 27-ന്; 50-ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും

ഇടുക്കി ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ഇടുക്കി, കുടുംബശ്രീ ജില്ലാ മിഷന് എന്നിവയുടെ നേതൃത്വത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല തൊഴില്‍മേള സംഘടിപ്പിക്കുന്നു. 27-ന് ചെറുതോണിയിലുള്ള
ജില്ലാ പഞ്ചായത്ത് ബസ് സ്റ്റേഷന് കോംപ്ലക്സിലാണ് മേള നടക്കുക.
വിവിധ മേഖലകളില്‍ നിന്നുള്ള അന്‍പതിലധികം കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.
തൊഴിലന്വേഷകര്‍ക്ക് വിവിധ തൊഴില്‍ദാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനും തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിലോ, കുടുംബശ്രീ ഓഫീസുമായോ ബന്ധപ്പെടുക