
വില്പനക്ക് കൊണ്ടുവന്ന 39.7 ഗ്രാം എം. ഡി എം എ യുമായി നേരത്തേ മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ സുധീഷ് (28) നെ പോലീസ് അറസ്റ്റുചെയ്തതിനെ തുടർന്നുണ്ടായ അന്വേഷണത്തില്‍ മുവാറ്റുപുഴ, ഏനനല്ലൂർ വില്ലേജിൽ ആയവന കരയിൽ തൃക്കപ്പടി ഭാഗത്ത് കുന്നും പുറത്ത് വീട്ടിൽ ശ്രീജിത്ത് കെ ജെ (29) യും അറസ്റ്റിലായി. ഇയാള്‍ കട്ടപ്പന, മുളകരമേട് എ കെ ജി പടി ടോപ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ എം സാബു മാത്യു ഐ പി എസിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് ഇൻസ്പെക്ടർ റ്റി സി മുരുകൻ, സബ് ഇൻസ്പെക്ടർമാരായ ബിജു ബേബി, മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിവിൽ പോലീസ് ഓഫീസർമാരായ അൽബാഷ്, ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്) അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്



