CrimeKeralaLatest NewsLocal news
ഇടുക്കിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ഇടുക്കി: ഇടുക്കിയില്‍ മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു.. കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ്ഐ ബിജുമോന്‍ ആണ് അപകടമുണ്ടാക്കിയത്. കാറിലും ബൈക്കിലും ബിജുമോന്‍ ഓടിച്ച വാഹനം ഇടിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റു. കാഞ്ചിയാര്‍ സ്വദേശി സണ്ണിക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. അപകടമുണ്ടായതോടെ നാട്ടുകാര്‍ ബിജുമോനെ പിടിച്ചുവെക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മനസിലായത്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പണിപെട്ടാണ് പൊലീസുകാര്‍ ബിജുമോനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്



