Latest NewsLocal news

ഇടുക്കി കീരിത്തോട് കൂറ്റൻപാറ അടർന്ന് വീണ് വീട് തകർന്നു; ഭീതിയിൽ പ്രദേശവാസികൾ

ഇടുക്കി: കീരിത്തോടിനു സമീപം പകുതിപ്പാലത്ത് കൂറ്റൻ പാറ അടർന്ന് വീണ് വീട് തകർന്നു. കവടിയാറുകുന്നേൽ സരോജിനിയുടെ വീടാണ് തകർന്നത്. പതിനെട്ടുകാരി വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. പാറ അടർന്ന് വീഴുന്ന ശബ്ദം കേട്ട് കുട്ടി വീടിന് പുറത്തേക്ക് ഓടിയതിനാൽ വലിയൊരു അപകടം ഒഴിവായി. അതേസമയം, പ്രദേശത്ത് ഭീഷണിയായ പാറകൾ ഇനിയുമുണ്ട്. മഴ ശക്തമാകുമ്പോൾ വീണ്ടും ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. വിഷയം നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരേയും പരിഹാരമുണ്ടായിട്ടില്ല.

കീരിത്തോടിനു സമീപം പകുതി പാലത്ത് നാഷണൽ ഹൈവേ റോഡിനുതാഴെയാണ് സംഭവം. കവടിയാർ കുന്നേൽ കുഞ്ഞുമോളുടെ രണ്ടു നില വാർക്കവീടാണ് പൂർണമായും തകർന്നത്. ഇന്നലെ വൈകിട്ട് 4.30നാണു അപകടം. വീട്ടിൽ ഉണ്ടായിരുന്ന കുഞ്ഞുമോളുടെ മകൾ അമ്പിളി വീടിന് ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയിൽ ഇളകിയിരുന്ന മണ്ണിനോടൊപ്പം ഭീകരമായ രണ്ട് പാറകളാണ് വീടിനു മുകളിൽ പതിച്ചത്. ഇനിയും ഉരുണ്ട് പോകാൻ പറ്റിയ രീതിയിൽ വലിയ പാറകൾ ഇരിപ്പുണ്ട്. നാഷണൽ ഹൈവേയുടെ പുറംഭാഗത്തുനിന്നും മണ്ണ് ഇടിച്ചത് മഴ കനത്താൽ ഇനിയും അപകടത്തിലാകും. ഗതാഗതം പൂർണമായി സ്തംഭിക്കുന്നതിന് സാധ്യതയുണ്ടന്നും അധികൃതർ പറഞ്ഞു. സംഭവമറിഞ്ഞ് പഞ്ചായത്ത് റവന്യൂ, അധികൃതരും കഞ്ഞിക്കുഴി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!