
അടിമാലി: വ്യാപാരി വ്യവസായി ഏകോപന സമിതി, അടിമാലി – ഇരുമ്പുപാലം യൂണിറ്റും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ബിസിനസ്സ് ഡെവലപ്മെന്റ് വർക്ഷോപ് പ്രാദേശിക വ്യാപാരികളുടെ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. മൂന്ന് സേഷനുകളിലായി സംഘടിപ്പിച്ച വർക്ക് ഷോപ്പ് EYGDS പ്രധിനിധികളായ താജു ജോസഫ്, ശരത് രാംദാസ്, VSF പ്രതിനിധി, അശ്വതി കൃഷ്ണൻ എന്നിവർ ആണ് നയിച്ചത്.
ആധുനിക ഡിജിറ്റൽ മാർഗങ്ങളും വിപണന ഉപകരണങ്ങളും പ്രായോഗികമായി പരിചയപ്പെടുത്തുവാൻ ലക്ഷ്യമിട്ട വർക്ഷോപ്പിൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഓൺലൈൻ ബിസിനസ് മാനേജ്മെന്റ്, വൺലൈൻ സെല്ലിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി, പ്രതിനിധി ടെന്നി തോമസ്, വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധികൾ ശ്രീലക്ഷ്മി ടി ബി.മനീഷ ആർ. പിള്ളയും മുഖ്യ പ്രഭാഷണം നടത്തി.
ബിസിനസ്സ് സമൂഹത്തിൽ ഡിജിറ്റൽ പരിവര്‍ത്തനത്തിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിലും പ്രാദേശിക വ്യാപാരികൾക്ക് സുസ്ഥിര വളർച്ച നേടുന്നതിനുമുള്ള മികച്ച സംരംഭമായി വർക്ഷോപ് വിലയിരുത്തപ്പെട്ടു.



