CrimeKeralaLatest NewsLocal news

തൊടുപുഴയില്‍ അനധികൃത ക്വാറി കണ്ടെത്തി

ഇടുക്കി സബ് കളക്ടര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ അഞ്ചിരി (പി.ഒ. ഇഞ്ചിയാനി, ആലക്കോട് വില്ലേജ്, ഇടുക്കി ജില്ല) ശ്രീ. ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.
പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍, സാധുവായ പാസ്സില്ലാതെയും അനുവദനീയമായ ഭാരപരിധിയിലും കൂടുതലായി ക്വാറി ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന നിരവധി ലോറികള്‍ ശ്രദ്ധയില്‍പ്പെട്ടു. ക്വാറിയില്‍ ശരിയായ തൂക്കം അളക്കുന്ന സംവിധാനങ്ങള്‍ (ണലശഴവശിഴ ട്യേെലാ)െ ഇല്ലാതെയാണ് മെറ്റീരിയലുകള്‍ നല്‍കിയിരുന്നതെന്നും, ഇത് വലിയ തോതിലുള്ള നിയമവിരുദ്ധമായ പാറക്കല്ല് കടത്തിന് വഴിയൊരുക്കിയെന്നും കണ്ടെത്തി.
പരിശോധനയെത്തുടര്‍ന്ന്, നിയമലംഘനം നടത്തിയ വാഹനങ്ങള്‍ പിഴ ചുമത്തുന്നതിനും കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍, ഭൂമി കൈവശനിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം തുടര്‍ നിയമനടപടികള്‍ ആരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട ജില്ലാ ജിയോളജിസ്റ്റ്, വില്ലേജ് ഓഫീസര്‍മാര്‍, പോലീസ് അധികാരികള്‍ എന്നിവര്‍ക്ക് സബ് കളക്ടര്‍ കൈമാറി.
സര്‍ക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടം തടയുന്നതിനും പരിസ്ഥിതി നശീകരണം ഒഴിവാക്കുന്നതിനുമായി ക്വാറി പ്രവര്‍ത്തനങ്ങളുടെയും ധാതു ഗതാഗതത്തിന്റെയും കര്‍ശനമായ നിരീക്ഷണം ജില്ലയില്‍ തുടരുമെന്നും എല്ലാ നിയമലംഘകര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!