
മൂന്നാര്‍: മറയൂര്‍ ചന്ദന റിസര്‍വില്‍ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയുടെ സാന്നിധ്യം. നാച്ചിവയല്‍ കുപ്പനോട ഭാഗത്താണ് മരത്തില്‍ ഇരിക്കുന്ന പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പ്രദേശത്ത് പുലിയെ കണ്ടത്. പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ ചന്ദന റിസര്‍വ്വിലെ താല്‍ക്കാലിക വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്.
രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നത് ജീവന് പണയം വച്ചാണെന്ന് വച്ചമാര് പറഞ്ഞു. പുലിയെ കൂട് വെച്ച് പിടികൂടിണമെന്നാണ് ആവശ്യം.



