മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ സുരക്ഷക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കും; മൂന്നാര്‍ ഡി വൈ എസ് പി

മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ സുരക്ഷക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മൂന്നാര്‍ ഡി വൈ എസ് പി ചന്ദ്രകുമാര്‍ എസ്. സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയ ഉടനെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡി വൈ എസ് പി വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ മുംബൈ സ്വദേശിക്ക് മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.
യുവതിയുടെ യൂട്യൂബ് വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു നടപടി. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള മോശം നടപടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തുടര്‍ന്നും ഉണ്ടാകുമെന്നും മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് എല്ലാവിധ സഹായവും ചെയ്ത് നല്‍കുമെന്നും മൂന്നാര്‍ ഡി വൈ എസ് പി ചന്ദ്രകുമാര്‍ എസ് വ്യക്തമാക്കി. എന്നാല്‍ നിലവിലെ സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്ത് ഒരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളോട് തങ്ങള്‍ മോശമായി പെരുമാറില്ലെന്നും സഞ്ചാരികളാണ് തങ്ങളുടെ ജീവിതമാര്‍ഗ്ഗമെന്നും ടാക്‌സി ഡ്രൈവര്‍മാരും പറയുന്നു.
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മൂന്നാറില്‍ നിന്നും സഞ്ചാരികളെ കൊുണ്ടു്‌പോകുന്നതിന് അനുവാദമില്ലെന്നും കോടതി ഉത്തരവ് നിലനില്‍ക്കുകയാണെന്നും ഇവര്‍ പറയുന്നു.
അതേ സമയം വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അടിക്കടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും വാര്‍ത്തകള്‍ പുറത്ത് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവരും പങ്കുവയ്ക്കുന്നു.



