അടിമാലി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു.
പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധയിടങ്ങളെ കൂടുതല്‍ പ്രകാശപൂരിതമാക്കാന്‍ ലക്ഷ്യമിട്ടാണ് അടിമാലി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെളിച്ചം പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അമ്പതോളം മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.
ഒരു കോടി രൂപയോളമാണ് ആണ് പഞ്ചായത്ത് പദ്ധതി നടത്തിപ്പിനായി ചെലവ് പ്രതീക്ഷിക്കുന്നത്. എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി എസ് സിദ്ദീഖ്, കെ എസ് സിയാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ എല്ലാ പ്രധാന ജംഗ്ഷനുകളിലും പദ്ധതിയിലൂടെ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.



